വിഷയവിവരം


ആമുഖം
I കുടുംബം
A .എന്തല്ല കുടുംബം
B. എന്താണ് കുടുംബം
II കുടുംബം ബൈബിൾ വീക്ഷണത്തിൽ
A. പഴയ നിയമം
B. പുതിയ നിയമം
IIIകുടുംബം സഭയ്ക്ക് മാതൃക
IV കുടുംബത്തിലെ ഉത്തരവാദിത്തങ്ങൾ
A. പിതാവ്
B. മാതാവ്
C. മക്കൾ
V കുടുംബം എന്ന ആത്മീയ ഗൃഹം
A. ബൈബിൾ
B. പ്രാർത്ഥന
C. ഏറ്റുപറച്ചിൽ
ഉപസംഹാരം

ആമുഖം

1
കുടുംബം

എന്തല്ല കുടുംബം
പൊതുവേ പ്രായപൂർത്തിയായ ഒരു പുരുഷനും പ്രായപൂർത്തിയായ സ്ത്രീയും ചേർന്ന് ആരംഭിക്കുന്ന ഒരു സാമൂഹിക പ്രസ്ഥാനമാണ് (Social Institution) കുടുംബം1 എന്ന് കരുതുന്നു. ഈ ധാരണയെ പോലും തകിടംമറിക്കുന്ന പ്രവണതകളാണ് ഇന്ന് കണ്ടുവരുന്നത് . a, ബാലവിവാഹങ്ങൾ : പ്രായപൂർത്തിയാകാത്ത, പക്വതയെത്താത്ത ഒരു ആൺകുട്ടിയും പെൺകുട്ടിയും തമ്മിൽ അവരുടെ കുടുംബാംഗങ്ങളുടെ സമ്മതത്തോടെ രൂപപ്പെടുത്തുന്ന കുടുംബം. b, ലിവിംഗ് ടുഗതർ അല്ലെങ്കിൽ കോ-ഹബിറ്റേഷൻ (co-habitation) : പ്രായപൂർത്തിയായ പുരുഷനും സ്ത്രീയും പരസ്പരധാരണയോടെ നിശ്ചിതകാലത്തേക്ക് ഒരുമിച്ച് താമസിക്കുന്ന ഒരു പ്രതിഭാസം. c, പ്രകൃതിവിരുദ്ധ വിവാഹബന്ധങ്ങൾ: ഇവിടെ ഒരു പുരുഷന് മറ്റൊരു പുരുഷനോട് തോന്നുന്ന ലൈംഗികാകർഷത്താൽ രൂപീകൃതമാകുന്ന വിവാഹ ജീവിതം. ഇത് സ്ത്രീകളുടെ കാര്യത്തിലും കാണുന്നു. “ലൈംഗികാകർഷണം മാത്രമാണ് ഇവരുടെ ജീവിതത്തിന് അടിസ്ഥാനം”2. d. പ്രേമ വിവാഹങ്ങൾ അല്ലെങ്കിൽ അറേഞ്ച്ഡ് വിവാഹങ്ങൾ: ഇവിടെ പ്രായപൂർത്തിയായ പുരുഷനും സ്ത്രീയും മുൻകൈയ്യെടുത്ത് അവർ വിവാഹിതരാകുന്നു. അറേഞ്ച്ഡ് മാര്യേജിലാകട്ടെ അവരുടെ കുടുംബങ്ങൾ മുൻകൈ എടുക്കുന്നു. രണ്ടുവിധത്തിലായി രൂപ പ്പെടുന്ന വിവാഹ ബന്ധത്തിലൂടെ കുടുംബം ഉണ്ടാകുന്നു.
Adv. Scaria Thomas, Happy Family Life (Monarch Press, Pune,2009) Page 5.
Ibid p.6
എന്താണ് കുടുംബം
ഒരു കുടുംബത്തിന് എന്ത് നിർവചനം നൽകിയാലും കുടുംബത്തിsൻd യഥാർത്ഥ അർത്ഥം ഗ്രഹിക്കാൻ പ്രയാസമാണ്. അതിന് രണ്ട് കാരണങ്ങളാണുള്ളത്; ഒന്ന് കുടുംബം ദൈവിക പദ്ധതിയാണ്. രണ്ട് അത്ര ആഴമുള്ളതും വിശാലവും ആണ് കുടുംബബന്ധങ്ങൾ. അവിടെ രണ്ടു വ്യക്തിത്വങ്ങളുടെ, കുടുംബങ്ങളുടെ ഇഴചേർന്ന അനുഭവമാണ്. “രണ്ട് വ്യത്യസ്ത വ്യക്തിത്വങ്ങൾ ഒന്നായി മാറി, ഒരു ശരീരവും ഒരു മനസ്സും ഒരു ആത്മാവും, എന്നാൽ പ്രത്യക്ഷത്തിൽ രണ്ട് ശരീരങ്ങൾ ആയുള്ള അത്ഭുതമായ സമ്മേളനമാണ്”.3 അവിടെ അവർ പരസ്പരം സ്നേഹിക്കുന്നു, അംഗീകരിക്കുന്നു, മനസ്സിലാക്കുന്നു. യജമാന – അടിമത്ത മനോഭാവം അവിടെ ഇല്ല. പരസ്പരപൂരകങ്ങളായി അവർ മാറുന്നു. ആ വ്യക്തിത്വങ്ങളുടെ ഇണചേരലിൽ മക്കൾ ജനിക്കുന്നു.

Ibid p.7

2
കുടുംബം: ബൈബിൾ വീക്ഷണത്തിൽ
വിശുദ്ധ ഗ്രന്ഥത്തിsൻd അടിസ്ഥാനത്തിൽ കുടുംബ ജീവിതത്തെ നോക്കി കാണുമ്പോൾ അതിsൻd സൗന്ദര്യവും നന്മയും പൂർണമായും ആസ്വദിക്കാനാവും.
പഴയനിയമം
കുടുംബത്തിsൻd ഉത്ഭവത്തെക്കുറിച്ചും കുടുംബത്തെക്കുറിച്ചുള്ള ദൈവത്തിsൻd പദ്ധതിയെക്കുറിച്ചും പഴയനിയമത്തിൽ പ്രത്യേകിച്ച് ഉല്പത്തി പുസ്തകത്തിൽ നാം വായിക്കുന്നു. പ്രപഞ്ചത്തിsൻd നിലനിൽപ്പും പരിപാലനവും ദൈവം കുടുംബത്തെ ആണ് ഏൽപ്പിച്ചത്.
“അങ്ങനെ ദൈവം തsൻd സ്വരൂപത്തിൽ മനുഷ്യനെ സൃഷ്ടിച്ചു. ദൈവത്തിsൻd സ്വരൂപത്തിൽ അവനെ സൃഷ്ടിച്ചു. ആണും പെണ്ണുമായി അവരെ സൃഷ്ടിച്ചു. ദൈവം അവരെ അനുഗ്രഹിച്ചു. ‘നിങ്ങൾ സന്താനപുഷ്ടിയുള്ളവരായി വർദ്ധിച്ചു പെരുകി ഭൂമിയെ അധീനമാക്കുവിൻ. സമുദ്രത്തിലെ മത്സ്യങ്ങളുടെ മേലും ആകാശത്തിലെ പറവജാതികളുടെ മേലും ഭൂമിയിൽ ചരിക്കുന്ന എല്ലാ ജീവജാലങ്ങളുടെ മേലും വാഴുവിൻ’ എന്ന് ദൈവം അവരോട് കൽപ്പിച്ചു”. (ഉല്പത്തി 1,27-28).
ദൈവത്തിsൻd മനസ്സിൽ ഉണ്ടായിരുന്നതാണ് കുടുംബം എന്നത്. “അനന്തരം യഹോവയായ ദൈവം ‘മനുഷ്യൻ ഏകനായിരിക്കുന്നതു നന്നല്ല, ഞാൻ അവന്നു അനുയോജ്യമായ ഒരു തുണയെ സൃഷ്ടിക്കും എന്ന് അരുളിച്ചെയ്തു” (ഉല്പത്തി 2,18)
കുടുംബം എന്നത് കർത്താവിsൻd ഇഷ്ടമാണ്.
“അതിന് ലാബാനും ബഥുവേലും: ‘ഈ കാര്യം യഹോവയിങ്കൽ നിന്ന് വന്നിരിക്കുന്നു; ഇതിനെക്കുറിച്ച് നന്മയോ തിന്മയോ ഞങ്ങൾക്ക് പറയുവാനില്ല ഇതാ റബേക്ക നിsൻd മുമ്പിൽ ഉണ്ട്; അവളെ കൂട്ടിക്കൊണ്ടു പോയി കൊള്ളുക. യഹോവ അരുളിച്ചെയ്തതുപോലെ അവൾ നിsൻd യജമാനsൻd മകന് ഭാര്യയായിരിക്കട്ടെ എന്ന് ഉത്തരം പറഞ്ഞു” (ഉല്പത്തി 24,50)
ദൈവമാണ് കുടുംബജീവിതത്തിന് പദ്ധതിയിട്ടത്. അത് വെറും സൗഹൃദം അല്ല, മറിച്ച് ഒന്നാകലാണ്.
God chose, however, to make her from the man’s flesh and bone. In so doing he illustrated for us that in marriage man and woman symbolically become one flesh. This is a mystical union of the couple’s hearts and lives. Throughout the Bible, God treats this special partnership seriously. The goal in marriage should be more than friendship; it should be oneness.4

Ronald A. Beers (Ed), Life Application Study Bible, (Zondervan Publishing House, Michigan,2000) P.9
ആദത്തിനും ഹവ്വയ്ക്കും ദൈവം നൽകിയ സമ്മാനമായിരുന്നു അവരുടെ കുടുംബം. മൂന്ന് അടിസ്ഥാനങ്ങൾ അതിനുണ്ട്.
മാതാപിതാക്കളിൽ നിന്നും വേർപെട്ട ജീവിതം.
മറ്റേതിനേക്കാളും പ്രാധാന്യവും പ്രത്യേകതയും അവരുടെ ബന്ധത്തിനാണ് നൽകേണ്ടത്.
അവർ രണ്ടല്ല, ഒന്നാണ്.
എന്നിരുന്നാലും തിന്മ അവരുടെ കുടുംബത്തിൽ കടന്ന് വന്നതോടെ ആ തിന്മ ലോകത്ത് ആകമാനം ഗ്രസിച്ചു. പക്ഷേ തിന്മയുടെ പിടിയിൽ നിന്നുള്ള മോചനം, ശാപമോക്ഷം എന്ന വാഗ്ദാനം ആദ്യ കുടുംബത്തിന് തന്നെ കിട്ടി. (ഉല്പ 3,15) ക്രിസ്തുവിലൂടെ നിറവേറാൻ ഇരുന്ന രക്ഷാ ചരിത്രത്തിsൻd ആരംഭമാണ് ഈ ദൈവിക വാഗ്ദാനം. ഈ വാഗ്ദാനത്തിsൻd പശ്ചാത്തലത്തിലാണ് ആദവും ഹവ്വയും അവരുടെ കുടുംബത്തെ നയിച്ചത്.
പുതിയ നിയമം
പുതിയ നിയമത്തിൽ ദൈവ രാജ്യത്തിന് ഒരു നിഴൽ ആയിട്ടാണ് കുടുംബം അവതരിപ്പിക്കപ്പെട്ടത്. പ്രത്യേകിച്ച് ക്രിസ്തുവും മണവാട്ടിയായ സഭയും തമ്മിലുള്ള ബന്ധത്തെ മനസ്സിലാക്കാൻ അപ്പസ്തോലൻ അവതരിപ്പിക്കുന്നത് ഭാര്യാഭർതൃ ബന്ധത്തെയാണ് (എഫേ 5, 22- 33) “ക്രിസ്തുവും സഭയും തമ്മിൽ ശിരസ്സും ഉടലും തമ്മിലുള്ള ബന്ധം ഉണ്ട്. ആ ബന്ധത്തിsൻd ദൃശ്യ വേദിയാണ് ദാമ്പത്യബന്ധം”.5
Ibid p.2080

പരസ്പര വിശുദ്ധീകരണത്തിന് ഇടം കൂടെയാണ് കുടുംബം6. പൗലോസ് പറയുന്ന ഒരു വാക്യം വിലയേറിയതാണ്, “അവിശ്വാസിയായ ഭർത്താവ് ഭാര്യ മുഖാന്തരം വിശുദ്ധീകരിക്കപ്പെടുകയും അവിശ്വാസിയായ ഭാര്യ ഭർത്താവ് മുഖാന്തരം വിശുദ്ധീകരിക്കപ്പെടുകയും ചെയ്യുന്നു” (1 കൊറി 7,14). ദൈവമാണ് കുടുംബ ജീവിതത്തിന് അടിസ്ഥാനം. “ദൈവം യോജിപ്പിച്ചത്” (മത്തായി 19, 6) എന്ന ക്രിസ്തുവിsൻd വചനം പ്രധാനപ്പെട്ടതാണ്. “മുറിക്കപ്പെടാത്തതായുള്ള ഒന്നായാണ് വിവാഹത്തെ ദൈവം രൂപകല്പന ചെയ്തിരിക്കുന്നത്.”7 ദൈവവചനപ്രകാരം ദൈവം മനുഷ്യനെ കുടുംബത്തിലേക്ക് ആണ് വിളിച്ചിരിക്കുന്നത്. ദൈവത്തിsൻd സ്നേഹമാണ് ആ വിളിയുടെ അടിസ്ഥാനം. ഇന്ന് കുടുംബം ദൈവം ഒരുക്കിയ രക്ഷയുടെ പ്രതിഫലനമാണ്. ക്രിസ്തുവും സഭയും തമ്മിലുള്ള ബന്ധത്തിന് നിഴലാണ് കുടുംബജീവിതം. ഭർത്താവും ഭാര്യയും തമ്മിലുള്ള ബന്ധം ക്രിസ്തുവും സഭയും തമ്മിലുള്ള ബന്ധം പോലെ ആകണമെന്ന് അപ്പസ്തോലൻ ഉപദേശിക്കുന്നു. ക്രിസ്തു സഭയെ സ്നേഹിക്കുന്നു, തന്നെത്തന്നെ അവൾക്കായി നൽകുന്നു. വചനത്താൽ ഉള്ള ജലംകൊണ്ട് കഴുകി വെടിപ്പാക്കി വിശുദ്ധീകരിക്കുന്നു. ശുദ്ധതയും നിഷ്കളങ്കയുമായി തനിക്കുതന്നെ തേജസ്സോടെ നിർത്തുന്നു. ഇതാണ് ഭാര്യാഭർതൃ ബന്ധത്തിsൻd മാതൃക.

Ibid p.2013
Ibid p.1633
3
കുടുംബം സഭയ്ക്ക് മാതൃക
കുടുംബ ജീവിതം ദൈവം രൂപകല്പന ചെയ്തിരിക്കുന്നത് ദൈവസ്നേഹത്തിൽ അധിഷ്ഠിതമായാണ്.
“ദൈവം തsൻd അതിവിശിഷ്ടമായ സ്നേഹം വിശ്വാസിയുടെ ഹൃദയത്തിലേക്ക് സമൃദ്ധിയിൽ ചൊരിഞ്ഞിരിക്കുന്നു. ദൈവത്തിsൻd സ്നേഹത്തിൽ നിന്നും ഒഴുകിയിറങ്ങുന്ന ശക്തിയാൽ ദൈവവുമായുള്ള ബന്ധത്തിലേക്ക് അവ അവനെ അടുപ്പിക്കുന്നു. ആ സ്നേഹത്തിsൻd പൂർണ്ണതയിൽ പരിശുദ്ധാത്മാവിനെ അവനെ ദൈവം നൽകി. അവൻ വഴി ദൈവം അവനിലും അവൻ ദൈവത്തിലും വസിക്കുന്ന അനുഭവം ലഭ്യമാക്കുന്നു”8.
ദൈവസ്നേഹം അതിsൻd എല്ലാ അർത്ഥത്തിലും അനുഭവവേദ്യമാകുന്ന ഇടമാണ് കുടുംബം. രക്ഷയുടെ വാഗ്ദാനം ലഭ്യമായത് കുടുംബത്തിൽ ആണെങ്കിൽ അത് അനുഭവിക്കുന്നതും കുടുംബം തന്നെയാണ്. തെരഞ്ഞെടുക്കപ്പെട്ട കുടുംബത്തിലൂടെ ദൈവം ഈ രക്ഷ പകർന്നു കൊടുക്കുന്നു. രക്ഷാ അനുഭവം പ്രാപിച്ച ഒരു വ്യക്തി തsൻd കുടുംബത്തിലൂടെ ലോകത്തിനു മുമ്പിൽ ക്രിസ്തുവിsൻd സാക്ഷിയാണ്. അതുതന്നെയാണ് സഭയുടെ വിളിയും.

Adv. Scaria Thomas, Happy Family Life (Monarch Press, Pune,2009) Page 77
സഭയുടെ വളർച്ച സാധ്യമാകുന്നത് കുടുംബങ്ങളുടെ വിശുദ്ധീകരണത്തിലൂടെ ആണ്. “പുരുഷsൻdയും സ്ത്രീയുടെയും ബന്ധത്തിലൂടെ ദൈവ രാജ്യത്തിsൻd മാതൃകാപരമായ അനുഭവം ഭൂമിയിൽ ഉണ്ടാകുന്നതാണ് വിവാഹം”.9 ദൈവ രാജ്യത്തിsൻd പ്രത്യേകതകൾ കുടുംബത്തിൽ ഉണ്ടാവണം. “സമൂഹത്തിൽ ആണെങ്കിലും സമൂഹത്തിൽ നിന്നും വേർപെട്ടതാണ് കുടുംബം. ദൈവാനുസരണത്തിലൂടെ പുതിയൊരു സമൂഹസൃഷ്ടിക്ക് തുടക്കം കുറിക്കുന്നത് ആകണം.”10 “ഭാര്യയും ഭർത്താവും അടിയുറച്ച മൂല്യബോധമുള്ളവരും തത്വാധിഷ്ഠിത ജീവിതം നയിക്കുന്നവരും ആണെങ്കിൽ പ്രശ്നങ്ങളെ അഭിമുഖീകരിക്കാൻ കുറെ സാധിച്ചേക്കും.”11 ഒരു വിശ്വാസിയെ സംബന്ധിച്ച് ക്രിസ്തുവിന് സാക്ഷ്യം വഹിക്കുക പരമപ്രധാനമാണ്. കുടുംബമായി സാക്ഷ്യം വഹിക്കാനും ക്രിസ്തുവിsൻd ശുശ്രൂഷകളിൽ പങ്കുകാരാവുകയും ചെയ്യുമ്പോൾ എത്രയോ ഉദാത്തമായ പ്രവർത്തി ആയിരിക്കും അത്. “നിങ്ങൾ ഭൂലോകത്തിലൊക്കെയും പോയി സകല സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിൻ” (മർക്കോസ് 16,15) എന്ന കല്പന വ്യക്തികൾ കുടുംബത്തോടെ ചെയ്യുമ്പോൾ കുടുംബത്തെക്കുറിച്ചുള്ള ദൈവിക പദ്ധതി അവിടെ നിറവേറ്റപ്പെടുന്നു.
Ibid P.33
William K.Kay & Paul C. Weaver, Pastoral Care (OM Books, Secunderabad,1997)P.29
ഡോ.തോമസ് അമ്പൂക്കൻ,വിവാഹം, ദാമ്പത്യം, കുടുംബം (Printwell Printers, 1999) P.32.
“ഒരു വ്യക്തി മാത്രമായി ശുശ്രൂഷകൾക്കു ഇറങ്ങുമ്പോൾ പങ്കാളിയുടെ പരിഗണനകൾക്ക് വ്യത്യാസം വരികയും കുടുംബ ബന്ധത്തെയും ഒപ്പം ശുശ്രൂഷ മേഖലയും സാരമായി ബാധിക്കുകയും ചെയ്യും”12.
“സഭയുടെ ചെറിയ പതിപ്പാണ് കുടുംബം.”13 അതിനാൽ കുടുംബത്തിsൻd വളർച്ച സഭയ്ക്ക് എന്നും മാതൃകയാകുന്നു. ക്രിസ്തുവും സഭയും തമ്മിലുള്ള ബന്ധം പോലെ ഭാര്യാഭർതൃബന്ധവും സുദൃഢമാകുമ്പോൾ ദൃശ്യവൽക്കരിക്കപ്പെട്ട സഭയായി കുടുംബം മാറുന്നു.

William K.Kay & Paul C. Weaver, Pastoral Care (OM Books, Secunderabad,1997)P.16
Ibid P.17

4
കുടുംബത്തിലെ ഉത്തരവാദിത്തങ്ങൾ
ഒരു കുടുംബത്തിൽ നിർവഹിക്കപ്പെടേണ്ട ഉത്തരവാദിത്തങ്ങൾ മൂന്നുപേരിൽ കൂടെയാണ് നടപ്പാക്കപ്പെടുന്നത്. ഒന്നാമത്തെയാൾ വിവാഹ ജീവിതത്തിലേക്ക് കടന്നു വരുന്ന പുരുഷനാണ്. അയാൾ ഭർത്താവിsൻdയും പിതാവിsൻdയും റോൾ വഹിക്കണം. രണ്ടാമത്തെയാൾ സ്ത്രീയാണ്. ഒരു ഭാര്യയുടെയും അമ്മയുടെയും റോളുകൾ നിർവഹിക്കണം. മൂന്നാമത്തെ കൂട്ടർ ആകട്ടെ മക്കളുടെ ഭാഗം നിർവഹിക്കണം.
പിതാവ്
കുടുംബത്തിലെ തലയും നട്ടെല്ലും പിതാവാണ്. പിതാവിsൻd വ്യക്തിത്വമാണ് കുടുംബത്തിsൻd വ്യക്തിത്വം. അയാളിലെ നന്മയാണ് കുടുംബത്തിലെ നന്മ. പിതാവിനെ ചുറ്റിപ്പറ്റി തന്നെയാണ് ഒരു കുടുംബത്തിsൻd വളർച്ച. അത് ആത്മീയമായാലും ഭൗതികമാ യാലും പിതാവാണ് വളർച്ചയ്ക്ക് നേതൃത്വം കൊടുക്കേണ്ടത്. പല ഗണത്തിൽപ്പെട്ട പിതാക്കന്മാരെ കുടുംബങ്ങളിൽ കാണാം. അവരുടെ പ്രത്യേകതകൾ കൊണ്ട് അവരുടെ കുടുംബം അതിsൻd ദിശയിലേക്ക് നീങ്ങും.

  1. ദി പേഷ്യൻറ് എയ്ഞ്ചൽ (The Patient Angel): ഇവർ കുട്ടികളുടെ പ്രശ്നങ്ങളിൽ നിന്ന് പരമാവധി ഒഴിഞ്ഞു മാറും. ശകാരിക്കാനോ ശിക്ഷിക്കാനോ ഇവർക്ക് സാധിക്കില്ല. വൈകാരിക പ്രകടനങ്ങളിലൂടെ സ്നേഹിക്കുന്നവർ ആണ് ഇവർ.
  2. ദി തിയററ്റീഷ്യൻ (The Theoretician): ഇവർ ശാസ്ത്രീയമായി ചിന്തിച്ചാലും പ്രവർത്തിയിൽ തീരെ പ്രായോഗിക ജ്ഞാനം ഇല്ലാത്തവരാണ്.
  3. ദി സ്റ്റബേൺ ഫാദർ (The Stubborn Father): കുട്ടികൾ എന്ത് ചെയ്യണം, ചെയ്യരുത് എന്ന് നിശ്ചയിക്കുന്ന ആൾ. ചോദ്യം ചെയ്യാനോ അനുസരണക്കേട് സഹിക്കില്ല. അതിക്രൂരമായ ശിക്ഷാരീതികൾ കൈമുതൽ ആയിട്ടുണ്ട്.
  4. ദി ഡിക്ടേറ്റർ (The Dictator):പട്ടാള ചിട്ടയോടെ കുട്ടികളെ വളർത്തുന്ന പിതാവാണ് ഇത്.
  5. ദി മജീഷ്യൻ (The Magician) കുട്ടികൾക്ക് പരമാവധി സ്വാതന്ത്ര്യം അനുവദിച്ചു കൊടുക്കും. കൂട്ടുകാരsൻd റോൾ ആയിരിക്കും കൂടുതൽ ഇണങ്ങുക. ധൂർത്തും അമിത വാൽസല്യവും അമിതസ്വാതന്ത്ര്യവും വഷളാക്കും.
  6. ദി സോവറിൻ (The Sovereign) രാജാവിsൻd സാന്നിധ്യം പ്രജകൾക്ക് എപ്രകാരം ആവേശം പകരുന്നുവോ അപ്രകാരം തങ്ങളുടെ സാന്നിധ്യം കൊണ്ട് കുടുംബഭരണം നടത്തുന്നവർ. കുലീനതയും മാന്യതയും കരുതലും ഉള്ള സ്നേഹിക്കുന്ന പിതാവിsൻd സാന്നിധ്യം ആണത്.
    യഥാർത്ഥത്തിൽ ഒരു പിതാവ് തന്നെ ഏൽപ്പിച്ചിരിക്കുന്ന കുടുംബത്തെക്കുറിച്ചുള്ള കണക്ക് ദൈവസന്നിധിയിൽ കൊടുക്കാൻ കടപ്പെട്ടവനാണ്14. ദൈവത്തിsൻd ദാനമായി മക്കളെ ദൈവത്തിനു വേണ്ടി വളർത്തുന്ന കാര്യസ്ഥൻ ആണെന്ന് പറയാം. “പിതാക്കന്മാരെ, നിങ്ങളുടെ മക്കളെ പ്രകോപിപ്പിക്കാതെ കർത്താവിsൻd ശിക്ഷണത്തിൽ ഉപദേശത്തിലും വളർത്തുവിൻ”. (എഫേ 6,4) “അവsൻd പുത്രന്മാർ ദൈവദൂഷണം പറയുന്ന അകൃത്യം അവൻ അറിഞ്ഞിട്ടും അവരെ ശാസിച്ചു നിയന്ത്രി ക്കാതിരുന്നതുകൊണ്ട് കൊണ്ട് ഞാൻ അവsൻd ഭവനത്തിന് ശിക്ഷ വിധിക്കും എന്ന് ഞാൻ അവനോട് കല്പിച്ചിരിക്കുന്നു” (1 ശമുവേൽ 3,13). “ഒരുപക്ഷേ എsൻd പുത്രന്മാർ പാപം ചെയ്തു ഹൃദയം കൊണ്ട് ദൈവത്തെ ശപിച്ചിട്ടുണ്ടാവാം എന്നു പറഞ്ഞു ആളയച്ചു വരുത്തി ശുദ്ധീകരിക്കുകയും അതിരാവിലെ എഴുന്നേറ്റ് അവരുടെ സംഖ്യക്ക് ഒത്തവണ്ണം ഹോമയാഗം അർപ്പിക്കുകയും ചെയ്യും ഇങ്ങനെ ഇയ്യോബ് എല്ലായ്പോഴും ചെയ്തുപോന്നു. (ഇയ്യോബ് 1 ,5 )
    B. മാതാവ്
    ഭർത്താവുമായുള്ള സ്നേഹബന്ധത്തിൽ കൂടി കുഞ്ഞുങ്ങളെ ഗർഭം ധരിക്കുവാനും മക്കളെ പ്രസവിക്കാനും (ഉൽപ 3, 16) പ്രത്യേകമായി വിളിക്കപ്പെട്ട വ്യക്തിയാണ് മാതാവ് . വളരെ പ്രധാനപ്പെട്ട ഉത്തരവാദിത്തം നിറവേറ്റാൻ ദൈവം അവരെ നിയോഗിച്ചിരിക്കുന്നു .
    ഡോ.തോമസ് അമ്പൂക്കൻ, വിവാഹം, ദാമ്പത്യം, കുടുംബം (Printwell Printers, 1999) Pp.50-51
  7. മക്കളുടെ കാര്യത്തിൽ ദൈവനിയോഗം പ്രാപിച്ച് അത് ഭംഗിയായി നിറവേറ്റുന്ന കാര്യത്തിൽ ശ്രദ്ധിക്കണം.
  8. മാതാവിsൻd ജീവിതശൈലിയാണ് മക്കളെ ഏറ്റവും കൂടുതൽ സ്വാധീനിക്കുന്ന ഘടകം
  9. മാതാവിനെ മതിപ്പില്ലാത്ത മക്കൾ വ്യക്തിത്വ ശോഷണം സംഭവിച്ചവരായിരിക്കും .
  10. അതൊരിക്കലും ഒരു പാർട്ട് ടൈം ജോലി അല്ല. മറിച്ച് മക്കളുടെ വ്യക്തിത്വ രൂപീകരണത്തിനായി ചുമതലപ്പെട്ട വ്യക്തിയാണ് മാതാവ്.
  11. മക്കളുടെ ആത്മീയ ശിക്ഷണത്തിന് മാതാവിനാണ് പിതാവിനേക്കാൾ ശ്രദ്ധ ഉണ്ടാകേണ്ടത്.
  12. പിതാക്കന്മാരെക്കാൾ ഒരു വ്യക്തി തsൻd അവസാനം വരെ ഓർക്കുക മാതാവിനെ ആയിരിക്കും.
  13. മക്കളോടുള്ള വാൽസല്യം അവരെ തരംതിരിച്ചു കാണുന്നതിലേക്ക് എത്തരുത്.
  14. ഭാര്യാഭർതൃ ബന്ധത്തിൽ വിള്ളലുകൾ വീഴ്ത്തുമ്പോൾ അത് തങ്ങളുടെ മക്കളെ തന്നെയാണ് ബാധിക്കുന്നത് എന്ന് മനസ്സിലാക്കണം.
  15. മാതാവ് എന്ന ഉത്തരവാദിത്തമാണ് ഭാര്യ എന്ന ഉത്തരവാദിത്തത്തേക്കാൾ വലുത് എന്നു കരുതിയാൽ തെറ്റി. രണ്ടും സമന്വയിപ്പിച്ചുകൊണ്ട് പോകുന്നവർ ആയിരിക്കണം.
  16. മക്കൾക്ക് ആത്മീയതയിലും ധാർമികതയിലും സമൂഹത്തിലും അഭിമാനിക്കാവുന്ന മാതൃക ആയിരിക്കണം മാതാവ്.
    C. മക്കൾ
    കുടുംബം എന്ന സങ്കൽപ്പം യാഥാർഥ്യമാകുന്നത് മക്കളിലൂടെയാണ് എന്ന് പറയാം . ദൈവത്തിsൻd ദാനമാണ് മക്കൾ. (സങ്കീ 127, 3). അവർ ദൈവത്തിനായി ജനിക്കപെട്ടവരാണ് .ദൈവത്തെ അറിയുവാനും സ്നേഹിക്കാനുമുള്ള ഒരു സാഹചര്യം കുടുംബത്തിൽ ഉണ്ടാവണം. (ആവ 6,7). ദൈവത്തിsൻd വിളി തിരിച്ചറിയാൻ സാധിക്കുന്ന ആത്മീയ അന്തരീക്ഷം കുടുംബത്തിൽ ഉണ്ടാകണം. (1 ദിന 22, 9- 10) വിശ്വാസവഴിയിൽ ഇടർച്ച ഉണ്ടാകാത്ത വിധം അവനെ വളർത്തണം (മത്തായി 18, 6)
    “മാതാപിതാക്കൾ മഹത്വം അണിയുന്നതിന് മക്കൾ നല്ലവരാകണം. മക്കളുടെ സൽസ്വഭാവവും കഴിവുകളും ആണ് മാതാപിതാക്കൾക്ക് അലങ്കാരം. മാതാപിതാക്കളുടെ മേൽനോട്ടത്തിലും നിയന്ത്രണത്തിലുമാണ് മക്കൾ വളരേണ്ടതും കഴിവുകൾ വളർത്തേണ്ടതും. ഇരുകൂട്ടരും തമ്മിലുള്ള സ്നേഹവും സഹകരണവുമാണ് മാതാപിതാക്കളുടേയും മക്കളുടെയും നന്മയ്ക്ക് നിദാനം”.15
    മക്കളുടെ വഴി പിഴച്ച പോക്ക് കാരണം ശിക്ഷ ഏറ്റുവാങ്ങേണ്ടി വന്ന, അപമാനം സഹിക്കേണ്ടി വന്ന അനവധി പിതാക്കന്മാരുടെ 15. എസ്. തോട്ടുങ്കൽ, കുടുംബത്തിലെ ക്രിസ്തു സാന്നിധ്യം (വിയാനി പ്രിന്റിംഗ്സ്, കൊച്ചി, 1996 ) P. 89. ഉദാഹരണം ബൈബിളിൽ കാണാവുന്നതാണ്. എന്നാൽ ദൈവിക പദ്ധതിയിൽ മക്കൾ മാതാപിതാക്കൾക്ക് വിധേയരായിരിക്കണം. യേശുവിsൻd മാതൃക തന്നെ ധാരാളം .”അവൻ അവർക്ക് വിധേയനായി ജീവിച്ചു. യേശു ജ്ഞാനത്തിലും പ്രായത്തിലും ദൈവത്തിsൻdയും മനുഷ്യരുടെയും പ്രീതിയിൽ വളർന്നു വന്നു”.(ലൂക്ക2,51-52). ആടുകൾ ഇടയsൻd സ്വരം കേൾക്കുന്നു (യോഹ 10, 13). പ്രായോഗിക രംഗത്ത് ഇടയsൻd സ്ഥാനത്ത് മാതാപിതാക്കളും ആടുകളുടെ സ്ഥാനത്ത് മക്കളുമാണ്. “ആടും ഇടയനും തമ്മിലുള്ള ബന്ധം പുലർത്തി പോന്നാൽ മക്കൾ നല്ലവരും കഴിവുള്ളവരും ആകും . അവരിലൂടെ മാതാപിതാക്കൾ വിജയികളാകും”16.
    ക്രിസ്തുവിsൻd മാതൃകയാലും പ്രബോധനത്താലും മക്കൾ നല്ലവരും കഴിവുള്ളവരും ആകുമ്പോൾ മാതാപിതാക്കൾ പ്രശംസനീയരാകും. മാതാപിതാക്കളുടെ നേതൃത്വത്തോട് മക്കൾ സഹകരിക്കണം. മാതാപിതാക്കളെ അനുസരിക്കുന്നത് അടിമത്തം അല്ല അമിത ആശ്രയവും അല്ല, പിന്നെയോ സ്നേഹത്തിsൻd അടയാളമാണ്. “അനുസരണയോടെ മക്കൾ തങ്ങളുടെ വായന, വിനോദങ്ങൾ, കൂട്ടുകാർ, എല്ലാറ്റിനുമുപരി ആധ്യാത്മികത പരിശോധന വിഷയമാക്കണം”17.
  17. Ibid P.90 17. Ibid P.103

5
കുടുംബം എന്ന ആത്മീയ ഗൃഹം
“എsൻd ഈ വചനങ്ങൾ കേട്ട് അനുസരിക്കുന്നവൻ ഒക്കെയും പാറമേൽ വീട് പണിത ബുദ്ധിയുള്ള മനുഷ്യനോട് തുല്യനാകുന്നു. മഴ പെയ്തു, വെള്ളം പൊങ്ങി, കാറ്റ് ആ വീടിൻമേൽ ആഞ്ഞടിച്ചു. എങ്കിലും അത് പാറമേൽ അടിസ്ഥാനം ഉള്ളതിനാൽ വീണില്ല”. (മത്തായി 7, 24- 25). രണ്ടുപേർ ചേർന്നുണ്ടാക്കുന്ന കുടുംബത്തിsൻd അടിസ്ഥാനം ക്രിസ്തുവാകുന്ന പാറ ആയാൽ ജീവിതത്തിലെ അലയടികളിൽ തകർച്ച സംഭവിക്കാതിരിക്കും. “എsൻd ഈ വചനങ്ങൾ കേട്ട് അനുസരിക്കുന്നവൻ” – വളരെ പ്രാധാന്യമർഹിക്കുന്ന ഒരു വാക്കാണിത്. “വ്യക്തിയുടെയും കുടുംബത്തിsൻdയും ജീവിതത്തിന് അടിസ്ഥാനം ദൈവഹിതം ആണ്”18 . എങ്ങനെയാണ് ഈ അടിസ്ഥാനം ഇടുന്നത് ? അതിനുള്ള മാർഗ്ഗങ്ങൾ ആരായണം. പൗലോസ് പറയുന്നു “ദൈവത്തിsൻd ഇഷ്ടമോ നിങ്ങളുടെ വിശുദ്ധീകരണം തന്നെ” (1 തെസ്സ 4, 3).
ഒറ്റപ്പെട്ട കാര്യങ്ങളിൽ മാത്രം ദൈവഹിതം നിറവേറ്റിയാൽ പോരാ, ജീവിതത്തെ മുഴുവൻ നയിക്കേണ്ടതാണ് ദൈവഹിതം. “ദൈവഹിതം നിറവേറ്റപ്പെടുമ്പോൾ ദൈവവുമായുള്ള വലിയൊരു ബന്ധത്തിലേക്ക്

  1. Ibid P. 109

കുടുംബം കടന്നുവരും”19. ”സ്വർഗ്ഗസ്ഥനായ എsൻd പിതാവിsൻd ഇഷ്ടം ആര് ചെയ്യുന്നുവോ അവരാകുന്നു എsൻd സഹോദരനും സഹോദരിയും അമ്മയും എന്നു പറഞ്ഞു” (മത്തായി 12, 50).
“ഒരു വിശ്വാസിയെ സംബന്ധിച്ച് ദൈവത്തിനു ശേഷം ഏറ്റവും പ്രധാനപ്പെട്ട ബന്ധം ജീവിത പങ്കാളിയോട് ആയിരിക്കണം. അവർ ഒരുമിച്ച് പ്രാർത്ഥിക്കണം (1പത്രോസ് 3, 7) ലൈംഗികത ആസ്വദിക്കണം (1 കൊറിന്തോസ് 7, 5) പരസ്പരം സ്നേഹിക്കുകയും ബഹുമാനിക്കുകയും വേണം (എഫേ 5,22 -25) ഒരുമിച്ച് തങ്ങളുടെ മക്കളെ വളർത്തണം (എഫേ 6, 1)”20
ബൈബിൾ
“ഞാൻ നിങ്ങളോട് സംസാരിച്ച വചനം നിമിത്തം നിങ്ങൾ ഇപ്പോൾ ശുദ്ധിയുള്ളവർ ആയിരിക്കുന്നു (യോഹ 15, 3). വിശുദ്ധീകരണം ലക്ഷ്യംവെച്ച യാത്രയിൽ ബൈബിളാണ് ഒരു കുടുംബത്തിലെ വഴികാട്ടി. കാരണം “നിsൻd വചനം എൻറെ കാലുകൾക്ക് ദീപവും പാതയ്ക്ക് പ്രകാശവും ആകുന്നു” (സങ്കീ119,105) “ദൈവത്തിsൻd വചനം ജീവനും ചൈതന്യവും ഉള്ളതും ഇരുവായ്ത്തലയുള്ള ഏതു വാളിനേക്കാൾ മൂർച്ചയേറിയതും ആകുന്നു. അത് പ്രാണനെയും

  1. Ibid P.110
  2. William K.Kay & Paul C. Weaver, Pastoral Care (OM Books, Secunderabad,1997)P.72

ആത്മാവിനെയും സന്ധി മജ്ജകളെയും വേർപെടുത്തുന്നതുവരെ തുളച്ചുചെല്ലുന്നതും ഹൃദയത്തിലെ ചിന്തകളെയും ആഗ്രഹങ്ങളെയും വിവേചിക്കുന്നതും ആകുന്നു” (എബ്ര 4.,12).
ലൂക്ക 10,38 മുതൽ 45 വരെയുള്ള ഭാഗങ്ങളിൽ ക്രിസ്തു നാഥൻ മാർത്തയുടെയും മറിയത്തെയും ഭവനത്തിൽ സന്ദർശനം നടത്തിയ കാര്യം നാം വായിക്കുന്നു. മറിയം ക്രിസ്തുവിsൻd പക്കലിരുന്ന് വചനം ശ്രവിച്ചു. മാർത്ത അടുക്കള കാര്യങ്ങളിൽ ഏർപ്പെട്ടുമിരുന്നു. മറിയം ധ്യാനത്തിൽ, മാർത്ത ബാഹ്യ പ്രവർത്തനത്തിൽ. പക്ഷേ ക്രിസ്തു മറിയത്തെ ശ്ലാഘിച്ചു പറഞ്ഞു. ബാഹ്യ പ്രവർത്തനങ്ങൾ മാത്രം പോരാ ആധ്യാത്മിക, ആന്തരിക കാര്യങ്ങളും ജീവിതത്തിന് ആവശ്യമാണ് . “ആദ്യം മുമ്പേ അവsൻd രാജ്യവും നീതിയും അന്വേഷിക്കുക അപ്പോൾ ഇതെല്ലാം കൂടി നിങ്ങൾക്ക് ലഭിക്കും” (മത്തായി 6,33). “ഈ മുൻഗണനാക്രമം ആണ് ക്രിസ്തു പഠിപ്പിക്കുന്നത് ജിവിത വിജയത്തിന്”21.
പ്രാർത്ഥന
“കുടുംബത്തിന് യഥാർത്ഥ സന്തുഷ്ടിയും പുരോഗതിയും ഉണ്ടാകണമെങ്കിൽ അത് ദൈവ ഭവനം ആകണം”22 ക്രിസ്തുവിനെ നമ്മുടെ കുടുംബങ്ങളിലേക്ക് ക്ഷണിക്കുവാൻ, അവിടുത്തേക്ക് ചേർന്ന

  1. എസ്. തോട്ടുങ്കൽ, കുടുംബത്തിലെ ക്രിസ്തു സാന്നിധ്യം (വിയാനി പ്രിന്റിംഗ്സ്, കൊച്ചി, 1996 ) P. 43.
  2. Ibid P.2

അന്തരീക്ഷം സൃഷ്ടിക്കുവാൻ, അവിടുത്തേക്ക് സ്വീകാര്യമായ പരസ്പരബന്ധം വളർത്താൻ, അവിടുത്തേക്ക് വസിക്കുവാൻ ആവശ്യമുള്ള സംവിധാനങ്ങൾ ഏർപ്പെടുത്താൻ ഏറ്റവും ആവശ്യമായത് കുടുംബത്തിലെ പ്രാർത്ഥനാന്തരീക്ഷം തന്നെയാണ്.
“രണ്ടോ മൂന്നോ പേർ എsൻd നാമത്തിൽ എവിടെ ഒരുമിച്ചുകൂടി ഇരുന്നാലും ഞാൻ അവരുടെ നടുവിൽ ഉണ്ട്” (മത്തായി 18,20) എന്ന നാഥൻറെ വാഗ്ദാനം അതേപടി പൂർത്തീകരിക്കപ്പെടുന്ന ഇടമാണ് കുടുംബം. ആധുനികലോകത്തിലെ ചേറ് നമ്മുടെ കുടുംബത്തിലേക്ക് ഒഴുകി ഉറങ്ങാതിരിക്കാൻ പ്രാർത്ഥനയുടെ ഒരു വേലി (ഇയ്യോബ് 1,10) തന്നെ ഉണ്ടായിരിക്കണം. ദൈവഹിതം അന്വേഷിക്കാനും അത് നടപ്പാക്കാനുമുള്ള കൃപയും പ്രാർത്ഥനയിലാണ് കുടുംബത്തിന് ലഭ്യമാക്കുന്നത്. പ്രാർത്ഥനയിലും ദൈവഹിതം അന്വേഷിക്കാൻ ദൈവവചനം ആവശ്യപ്പെടുന്നു. “അവിടുത്തെ ഇഷ്ടത്തിന് അനുസൃതമായി എന്തെങ്കിലും നാം ചോദിച്ചാൽ അവിടുന്ന് നമ്മെ കേൾക്കുമെന്നതാണ് നമുക്ക് അവനിലുള്ള ഉറപ്പ് (1 യോഹ 5, 14). “ചേർച്ചയുള്ള ഒരു സ്ത്രീയും പുരുഷനും ഒന്നിച്ചു വന്നാൽ അവർ എത്ര പാപികൾ ആയിരുന്നാലും അവരുടെ ചേർച്ചയെ ശപിക്കുവാൻ ദൈവത്തിന് ആവില്ല. പകരം അവിടുന്ന് അവരെ അനുഗ്രഹിക്കും”23.

  1. ഡോ. ജോൺ ഇലഞ്ഞി മണ്ണിൽ ഭൂമിയിലെ വിവാഹങ്ങൾ, (ബഥനി പ്രസ്സ് ,1994,) p. 68.
    “ആദി പാപത്തിൽ പങ്കാളിയായതിsൻd പേരിൽ ആദത്തെയും ഹവ്വയെയും വേറെ വേറെ ശപിച്ച ദൈവം അവരുടെ ബന്ധത്തെ ശപിച്ചില്ല. അതായത് പാപികൾ ആണെങ്കിൽ പോലും തുടർന്നും ഭാര്യഭർത്താക്കന്മാർ അന്യോന്യം തുണയായിരിക്കട്ടെ എന്ന് ദൈവം കരുതി”24. ദൈവം സ്ഥാപിച്ച കുടുംബത്തിന് ദൈവ സാന്നിധ്യമില്ലാതെ നിലനിൽപ്പില്ല. ദൈവമഹത്വം നേടാനും ആവില്ല. പ്രാർത്ഥിക്കുന്ന കുടുംബം ഒരുമിച്ചു നിൽക്കും (Praying family Staying together) എന്നൊരു ചൊല്ലു തന്നെയുണ്ട്. പ്രാർത്ഥനയിലൂടെ കരഗതമാകുന്നത് കുടുംബത്തിലെ ദൈവസാന്നിധ്യാവബോധമാണ്. അത് അവരെ സ്നേഹത്തിൽ ഒന്നായി നിർത്തും, വിശ്വാസത്തിൽ കൂട്ടിപ്പിടിപ്പിക്കും, പ്രത്യാശയിൽ വളർത്തും.
    ഏറ്റുപറച്ചിൽ
    സ്നേഹം തന്നെയായ ദൈവത്തിsൻd ഛായയിലും സാദൃശ്യത്തിലും (ഉല്പ 1,26-27) സൃഷ്ടിക്കപ്പെട്ട കുടുംബത്തിsൻd അടിസ്ഥാനവും ഇളകാത്ത ബലവുമാണ് സ്നേഹം. സ്നേഹത്തിsൻd നിയമത്തെ ക്രിസ്തു പ്രഥമസ്ഥാനത്ത് പ്രതിഷ്ഠിച്ചു. മറ്റൊന്നും ഈ നിയമത്തിന് പ്രതിബന്ധം ആകരുത് .സ്നേഹം പഠിപ്പിക്കാനുള്ള പ്രാഥമിക അധ്യാപകരാണ് മാതാപിതാക്കൾ . കുടുംബമാണ് സ്നേഹത്തിsൻd വിദ്യാലയം. ദൈവത്തെയും മനുഷ്യനെയും സ്നേഹിക്കേണ്ട ജീവിത കളമാണ് കുടുംബം.
  2. Ibid P.69
    ഇതിനു വിരുദ്ധമായി കടന്നുവരുന്ന എന്തും തിന്മയാണ്. അത് കുടുംബാന്തരീക്ഷത്തിൽ മലീമസമാക്കും. ആ തിന്മയുടെ വരവിനെ തിരിച്ചറിഞ്ഞ് തടസ്സപ്പെടുത്തുന്നത് ആകണം കുടുംബത്തിലെ ഓരോ അംഗത്തിsൻdയും ഉത്തരവാദിത്തം.
    മാനുഷികമായ കാഴ്ചപ്പാടിലൂടെ നോക്കി കാണുന്ന ഒരാൾക്ക് തന്നിലെ കുറവ് എങ്ങനെയാണ് കുടുംബാന്തരീക്ഷത്തെ തകർക്കുന്നത് എന്ന് മനസ്സിലാക്കാൻ ബുദ്ധിമുട്ടാണ്.
    “വിവാഹത്തിsൻdയും കുടുംബത്തിsൻdയും വളർച്ചയുടെ ഓരോ ഘട്ടത്തിലും നിർണായകമായ പങ്കു വഹിക്കുന്ന മൂന്ന് സിദ്ധികൾ ഉണ്ട്:. ഒന്ന് ,സമയത്തിsൻd ശരിയായ വിനിയോഗം. രണ്ട്, പക്വമായ ആശയവിനിമയം. മൂന്ന്, പ്രശ്നപരിഹാരത്തിനുള്ള ഉൾകാഴ്ച്ച”25.
    മറ്റുള്ളവരുടെ കാര്യത്തിൽ എന്നതിലുപരി സ്വന്തം കാര്യത്തിൽ ആണ് ഈ മൂന്ന് കഴിവുകളും കൂടുതൽ പ്രയോജനപ്പെടുക. മറ്റുള്ളവരുടെ പെരുമാറ്റത്തെ നിയന്ത്രിക്കാനോ രൂപപ്പെടുത്താനോ ഒരുപക്ഷേ നമുക്ക് കഴിഞ്ഞെന്നു വരില്ല. ഇവിടെയാണ് ഏറ്റുപറച്ചിലിsൻd സ്ഥാനം. കുടുംബാന്തരീക്ഷത്തിൽ കടന്നുവരുന്ന തിന്മയുടെ വാതിൽ താനാണെന്ന തിരിച്ചറിവിൽ തുറന്ന ആശയവിനിമയം നടക്കണം. തമ്മിൽ പൊരുത്തക്കേടുകൾ ഉണ്ടാകാതിരിക്കാനും
  3. ഡോ.തോമസ് അമ്പൂക്കൻ, വിവാഹം, ദാമ്പത്യം, കുടുംബം (Printwell Printers, 1999) Pp.50-51
    തെറ്റിദ്ധാരണകൾക്കടിപെടാതിരിക്കാനും ഈ ആശയവിനിമയം ആവശ്യമാണ്. എളിമയുടെ ഭാവമായ ഏറ്റുപറച്ചിൽ സ്നേഹം ആഴപ്പെടുത്താനെ സഹായിക്കൂ. പരസ്പര വിശ്വാസം നഷ്ടപ്പെടുത്തുന്ന സ്വാർത്ഥതയും പൊങ്ങച്ചവും സത്യസന്ധത ഇല്ലായ്മയും കുടുംബബന്ധങ്ങളെ മോശമായി ബാധിക്കും.
    “വിവാഹത്തിലും കുടുംബ പ്രശ്നങ്ങളിലും വൈകാരികത ആളിപ്പടരുമ്പോൾ യുക്തിസഹജമായ പ്രശ്നപരിഹാരം സാധ്യമല്ലാതാകുന്നു”26. നമുക്ക് ജയിക്കണമെന്ന മനോഭാവത്തിന് പകരം എനിക്ക് ജയിക്കണം നീ തോൽക്കണം എന്ന് മനോഭാവത്തിൽ കൊണ്ടെത്തിക്കുന്നു. കുടുംബ ജീവിതത്തിലെ വിജയം എsൻd കൈകളിൽ ആണെന്ന ചിന്തയിൽ ഓരോ പങ്കാളിയും മറ്റേയാളെ കൂടുതൽ കേൾക്കാൻ, കരുതാൻ, അംഗീകരിക്കാൻ, തിരുത്താൻ തുടങ്ങും. കുറവുകളുടെ ഏറ്റുപറച്ചിൽ പരസ്പര പൂരകമാണ് ദമ്പതികൾ എന്ന ചിന്ത ആഴപ്പെടുത്താൻ സഹായിക്കും. ഏറ്റവും അടുപ്പമുള്ളവർ മനസ്സിനെ മുറിപ്പെടുത്തുന്ന പോലെയല്ല മറ്റുള്ളവർ മുറിപ്പെടുത്തുന്നത്. വാക്കിനാലും പ്രവൃത്തിയാലും ഉണ്ടാകുന്ന അത്തരം മുറിവുകൾ ഉണങ്ങി കിട്ടാൻ കാലമെടുക്കും. ക്ഷമ ചോദിച്ചു, മാപ്പുകൊടുത്തു അത്തരം മുറിവുകളെ പെട്ടെന്ന് തന്നെ ഉണക്കാൻ തയ്യാറാകണം. ക്ഷമയുടെ സ്വർഗ്ഗീയ അനുഭവത്തിsൻd യഥാർത്ഥ ഗുണഭോക്താക്കൾ മക്കൾ ആണെന്ന കാര്യത്തിൽ തർക്കമില്ല.
  4. Ibid P.41

ഉപസംഹാരം
സ്ത്രീപ്രകൃതിയും പുരുഷപ്രകൃതിയും ഒന്നല്ല. വാക്കിലും നോക്കിലും ഇരിപ്പിലും നടപ്പിലും ഇരുകൂട്ടർക്കും വ്യത്യാസമുണ്ട്. ഈ വ്യത്യാസങ്ങൾ അറിഞ്ഞുകൊണ്ട് തന്നെയാണ് ഒരു പുരുഷനെയും സ്ത്രീയെയും ഉത്തരവാദിത്ത പൂർണമായ കുടുംബത്തിലേക്ക് ദൈവം പരസ്പരപൂരകങ്ങളാകാൻ വിളിച്ചത്. അവരുടെ ബന്ധത്തെ ദൈവം അനുഗ്രഹിച്ചതു വഴി ദൈവ സാന്നിധ്യം ആ കുടുംബത്തിന് ദൈവം നൽകും എന്ന് ഉറപ്പു ദൈവം കൊടുത്തു. അങ്ങനെ ദൈവത്തോട് ചേർന്ന് ദൈവമഹത്വത്തിനായി സ്ത്രീയും പുരുഷനും ഒന്നാകുമ്പോഴാണ് കുടുംബം പിറവിയെടുക്കുന്നത്. നിരന്തരമായ ദൈവസാന്നിധ്യം അനുഭവിക്കുന്നവരാകണം ദമ്പതികൾ. തിന്മയെ ചെറുത്തുനിൽക്കാനും ദൈവം നൽകുന്ന മക്കളെ ദൈവത്തിനായി വളർത്തുവാനും അതുവഴി അവർക്ക് സാധിക്കുന്നു. ഭൂമിയിൽ ദൈവം സ്ഥാപിച്ച കുടുംബത്തെ ആഴത്തിൽ അനുഭവിക്കുന്നവർക്ക് സഭയുടെയും ക്രിസ്തുവിsൻdയും ബന്ധത്തെ അനുഭവിക്കുവാനും സാധ്യമാവൂ എന്ന് നിസ്സംശയം പറയാം .

BIBLIOGRAPHY
Adv. Scaria Thomas, Happy Family Life (Monarch Press, Pune,2009)
Ronald A. Beers (Ed), Life Application Study Bible, (Zondervan Publishing House, Michigan,2000)
William K.Kay & Paul C. Weaver, Pastoral Care (OM Books, Secunderabad,1997)
ഡോ. ജോൺ ഇലഞ്ഞി മണ്ണിൽ, ഭൂമിയിലെ വിവാഹങ്ങൾ, (ബഥനി പ്രസ്സ് ,1994,)
ഡോ.തോമസ് അമ്പൂക്കൻ, വിവാഹം, ദാമ്പത്യം, കുടുംബം (Printwell Printers, 1999)
എസ്. തോട്ടുങ്കൽ, കുടുംബത്തിലെ ക്രിസ്തു സാന്നിധ്യം (വിയാനി പ്രിന്റിംഗ്സ്, കൊച്ചി, 1996)

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top