“ഒരുവൻ നികൃഷ്ഠമായ അവസ്ഥയിൽ നിന്നു തന്നെത്തന്നെ ശുദ്ധികരിക്കുന്നെങ്കിൽ അവൻ ശ്രേഷ്ടമായ ഉപയോഗത്തിനുപറ്റിയതും ഗൃഹനായകനു പ്രയോജനകരവും ഏതൊരു നല്ലകാര്യത്തിനും ഉപയോഗ്യയോഗ്യവുമായ വിശുദ്ധപാത്രമാകും”. (2 തിമോത്തേയോസ് 2 : 21)
ക്രിസ്ത്യാനി എന്നാൽ ക്രിസ്തുവിനെ അനുഗമിക്കുന്നവൻ എന്നാണർത്ഥം. പക്ഷേ ഒരു ക്രിസ്ത്യാനി ലോകത്തിൽ ജീവിച്ചിരുന്ന് ക്രിസ്തുവിനെ അനുഗമിക്കുമ്പോൾ അവനെ ക്രിസ്തുവിsൻd പാതയിൽ നിന്ന് തെറ്റിച്ചുകളയുവാൻ സാത്താൻ പരിശ്രമിക്കും. കാരണം ക്രിസ്തുവിലായവൻ പുതിയ സൃഷ്ടിയാണ്. അവsൻd മേൽ ക്രിസ്തുവിനാണ് അധികാരം, സാത്താനല്ല. എന്നിരുന്നാലും അവനെ പാപത്തിsൻd വഴിയിലേക്ക് എത്തിച്ച് നരകത്തിന് അർഹനാക്കണം എന്നതാണ് സാത്താsൻd പരിപാടി. അത് വിജയിപ്പിക്കാൻ അവൻ ഏത് കുതന്ത്രവും പ്രയോഗിക്കും. അവsൻd കെണിയിൽ വീഴാതെ ഈ ലോകത്തിൽ ജയകരമായ ഒരു ക്രിസ്തീയ ജീവിതം നയിക്കാൻ ഒരു ക്രിസ്ത്യാനിയെ ഒരുക്കുന്നത് പരിശുദ്ധാത്മാവും എഴുതപ്പെട്ട തിരുവചനവുമാണ്.
“സ്വർഗ്ഗസ്ഥനായ പിതാവ് പരിപൂർണ്ണനായിരിക്കുന്നതു പോലെ നിങ്ങളും പരിപൂർണ്ണരായിരിക്കുവിൻ”, (മത്താ 5:48) എന്ന ക്രിസ്തുവചനം പരിപൂർണ്ണതയിലേക്കുള്ള വിളിയാണ്. അത് ഒരു നിമിഷം കൊണ്ട് സംഭവിക്കുന്ന ഒന്നല്ല. ആ വിളി പ്രത്യേകമായി നൽകപ്പെട്ടിരിക്കുന്നത് രക്ഷിക്കപ്പെട്ട വ്യക്തിക്കാണ്. രക്ഷിക്കപ്പെടാത്ത ഒരു വ്യക്തിയുടെ മേലുള്ള അധികാരം സാത്താനാകയാൽ പരിപൂർണ്ണത അവന് അവകാശപ്പെടാനാവില്ല. അവൻ മാനസാന്തരപ്പെട്ട് യേശുവിനെ കർത്താവും രക്ഷകനുമായി സ്വീകരിക്കുന്ന നിമിഷം അവsൻd മേലുള്ള സാത്താsൻd അധികാരം അവസാനിക്കും. പിന്നീട് പരിപൂർണ്ണതയിലേക്കുള്ള അവsൻd യാത്രയിൽ അവന് തുണയായി കൂടെയുള്ളത് പരിശുദ്ധാത്മാവും തിരുവചനവുമാണ്. അതിനാൽ തന്നെ പരിശുദ്ധാത്മാവിന് തന്നെത്തന്നെ സമർപ്പിച്ച് തിരുവചനാനുസൃതം ജീവിതം നയിക്കുമ്പോഴാണ് പ്രലോഭകsൻd കെണിയിൽ പെടാതെ ഒരു വന് ജയ ജീവിതം നയിക്കാനാവൂ.
ഒരു ക്രിസ്ത്യാനിയെ സംബന്ധിച്ച് പലതലങ്ങളിലുള്ള ജീവിതമുണ്ട്. രക്ഷ വ്യക്തിപരമായതിനാൽ വ്യക്തിപരമായ ജീവിതം വചനാനുസൃതമായിരിക്കണം. അവsൻd കുടുംബ ജീവിതവും സഭാ ജീവിതവും സമൂഹജീവിതവും ക്രിസ്തുവിന് സാക്ഷ്യം വഹിക്കുന്നതായിരിക്കണം. മനുഷ്യരുടെ മുമ്പിൽ എന്നെ ഏറ്റുപറയുന്നവനെസ്വർഗ്ഗസ്ഥനായ പിതാവിsൻd പക്കൽ ഞാനും ഏറ്റുപറയും എന്നാണല്ലോ ക്രിസ്തു പറഞ്ഞിരിക്കുന്നത്. ഈ ഓരോ തലത്തിലുമുള്ള ക്രിസ്തീയ ജീവിതം വഴി വിശുദ്ധിയെ തികയ്ക്കാനാണ് ഓരോ ക്രിസ്ത്യാനിയും ശ്രമിക്കേണ്ടത്. അവsൻd പെരുമാറ്റച്ചട്ടം എന്നു വേണമെങ്കിൽ അതിനെ വിളിക്കാം.
“വിശുദ്ധലിഖിതമെല്ലാം ദൈവനിവേശിതമാണ്. അവ പ്രബോധനത്തിനും ശാസനത്തിനും തെറ്റുതിരുത്തലിനും നീതിയിലുള്ള പരിശീലനത്തിനും ഉപകരിക്കുന്നു. ഇതുവഴി ദൈവഭക്തനായ മനുഷ്യൻ പൂർണ്ണത കൈവരിക്കുകയും എല്ലാ നല്ല പ്രവൃത്തികളും ചെയ്യുന്നതിനു പര്യാപ്തനാവുകയും ചെയ്യുന്നു “.(2 തിമോത്തേയോസ് 3 : 16-17)
- വ്യക്തിപരം
A. ദൈവവുമായുള്ള ബന്ധം.
B. തന്നോട് തന്നെയുള്ള ബന്ധം.
C. മറ്റുള്ളവരോടുള്ള ബന്ധം.
D. സാക്ഷീകരണം.
E. ചിന്ത.
F. വാക്ക്.
G. പ്രവൃത്തി.
H. ഉപേക്ഷ.
I. ബൈബിൾ വായന/ ധ്യാനം/ പഠനം. - ഭവനത്തിൽ/ കുടുംബത്തിൽ
A. കുടുംബനാഥൻ/നാഥ എന്ന നിലയിൽ.
B. ജീവിത പങ്കാളിയോടുള്ള ബന്ധം.
C. മാതാപിതാക്കളോടുള്ള ബന്ധം.
D. മക്കളോടുള്ള ബന്ധം.
E. കുടുംബമൊന്നാകെയുള്ള സാക്ഷീകരണം.
F. കുടുംബത്തിലെ ആത്മീയാന്തരീക്ഷം. - സഭയിൽ/ കൂട്ടായ്മയിൽ
A. ശുശ്രൂഷകരോടുള്ള ബന്ധം.
B. ശുശ്രൂഷകളിൽ പങ്കാളിയാകാനുള്ള താൽപര്യം.
C. സുവിശേഷകരണത്തിനുള്ള താൽപര്യം.
D. സഹവിശ്വാസികളോടുള്ള ബന്ധം.
E. ഇതര വിശ്വാസ കൂട്ടായ്മകളോടുള്ള ബന്ധം. - സമൂഹത്തിൽ
A. ഇതര വ്യക്തികളുമായുള്ള ബന്ധം.
B. ഇതര സാഹചര്യങ്ങളോടുള പ്രതികരണങ്ങൾ.
C. ക്രിസ്തീയ സാക്ഷ്യം.
